Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reject Constitutional

Europe

സ്വിറ്റ്സർലൻഡിൽ ഭരണഘടനാ ഭേദഗതി തള്ളി വോട്ടർമാർ; ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 71 ശ​ത​മാ​നം പേ​രും എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു

ബേ​ൺ: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തിന്‍റെ​ മു​ഖ​മു​ദ്ര​യാ​യ രാ​ഷ്ട്രീ​യ-​സൈ​നി​ക നി​ഷ്പ​ക്ഷ​താ ന​യം ഭ​ര​ണ​ഘ​ട​ന​യി​ൽ കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി സ്വി​സ് ജ​ന​ത.

ഞാ​യ​റാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ റ​ഫ​റ​ണ്ട​ത്തി​ൽ (ജ​ന​ഹി​ത​പ​രി​ശോ​ധ​ന) പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം വോ​ട്ട​ർ​മാ​രും തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രെ വോ​ട്ട് ചെ​യ്തു.

സ്വി​സ് ഔ​ദ്യോ​ഗി​ക പ്ര​ക്ഷേ​പ​ണ മാ​ധ്യ​മ​മാ​യ എ​സ്ആ​ർഎ​ഫി​ന്‍റെ (SRF) ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​ക​ൾ പ്ര​കാ​രം 71 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും നി​ഷ്പ​ക്ഷ​ത ക​ർ​ശ​ന​മാ​ക്കാ​നു​ള്ള ഭേ​ദ​ഗ​തി​ക​ളെ എ​തി​ർ​ത്തു. വെ​റും 29 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് നി​ർ​ദ്ദേ​ശ​ത്തെ അ​നു​കൂ​ലി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

വി​വാ​ദ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്തൊ​ക്കെ​?

തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ സ്വി​സ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യു​മാ​യി (SVP) ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന 'പ്രോ ​ഷ്വൈ​റ്റ്സ്' (Pro Schweiz) എ​ന്ന സം​ഘ​ട​ന​യാ​ണ് ഈ ​വി​വാ​ദ ഭേ​ദ​ഗ​തി​ക​ൾ ജ​ന​ഹി​ത പ​രി​ശോ​ധ​ന​യ്ക്ക് മു​ന്നി​ൽ എ​ത്തി​ച്ച​ത്.

റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തി​ന് ശേ​ഷം സ്വി​സ് ഭ​ര​ണ​കൂ​ടം യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ടും നാ​റ്റോ​യോ​ടും (NATO) അ​മി​ത​മാ​യി അ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ നീ​ക്കം.

 മൂ​ന്നാം ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഒ​രു ത​ര​ത്തി​ലും ഇ​ട​പെ​ട​രു​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (UN) ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​പ​രോ​ധ​ങ്ങ​ളി​ൽ മാ​ത്ര​മേ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഭാ​ഗ​മാ​കാ​വൂ (യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ റ​ഷ്യ​യ്‌​ക്കെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ​ങ്കു​ചേ​ർ​ന്ന​തി​നെ​തി​രെ​യു​ള്ള നീ​ക്ക​മാ​യി​രു​ന്നു ഇ​ത്).

ച​രി​ത്ര പ​ശ്ചാ​ത്ത​ല​വും രാ​ഷ്ട്രീ​യ എ​തി​ർ​പ്പും

1815-ലെ ​നെ​പ്പോ​ളി​യ​ൻ യു​ദ്ധ​ങ്ങ​ളു​ടെ അ​ന്ത്യ​ത്തോ​ടെ​യാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ അ​ന്താ​രാ​ഷ്ട്ര നി​ഷ്പ​ക്ഷ​ത ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് 1848 മു​ത​ൽ ഇ​ത് സ്വി​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ ഭാ​ഗ​വു​മാ​ണ്.

എ​ന്നാ​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഈ ​നി​ഷ്പ​ക്ഷ​ത എ​ങ്ങ​നെ​യെ​ല്ലാം പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​മാ​യ ച​ട്ട​ക്കൂ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​ത്ത​രം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് വി​ല​യി​രു​ത്തി സ്വി​സ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഭേ​ദ​ഗ​തി​യെ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

യു​ക്രൈ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് റ​ഷ്യ​യ്ക്കെ​തി​രെ നി​ല​പാ​ടെ​ടു​ത്ത സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള പ​ച്ച​ക്കൊ​ടി​യാ​യാ​ണ് ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ലെ ഈ ​ജ​ന​വി​ധി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up